റീട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍: പി.പി മുസ്തഫ പ്രസി., എന്‍.എം സുബൈര്‍ സെക്ര., ഹമീദ് ബാറക്ക് ട്രഷ.

കാസര്‍കോട്: ദേശീയപാതാ വികസനം മൂലം കട നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും, ടൗണുകള്‍ രണ്ടായി വിഭജിക്കപ്പെടുന്നിടത്ത് കൂടുതല്‍ അണ്ടര്‍ പാസ് അനുവദിക്കുകയും ചെയ്യണമെന്ന് റീട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന വാടകയും മറ്റു ചെലവുകളും കണക്കിലെടുത്ത് ഫൂട്ട്‌വെയര്‍ നിര്‍മ്മാണ കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.പി മുസ്തഫ അധ്യക്ഷത […]

കാസര്‍കോട്: ദേശീയപാതാ വികസനം മൂലം കട നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും, ടൗണുകള്‍ രണ്ടായി വിഭജിക്കപ്പെടുന്നിടത്ത് കൂടുതല്‍ അണ്ടര്‍ പാസ് അനുവദിക്കുകയും ചെയ്യണമെന്ന് റീട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന വാടകയും മറ്റു ചെലവുകളും കണക്കിലെടുത്ത് ഫൂട്ട്‌വെയര്‍ നിര്‍മ്മാണ കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി, വൈസ് പ്രസിഡണ്ട് എ.എ അസീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാല്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇല്യാസ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഷരീഫ്, ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് ബാറക്ക്, ജില്ലാ ഭാരവാഹികളായ അബ്ബാസ്, ജയന്‍ പി. വര്‍ഗീസ്, അശോകന്‍ നമ്പ്യാര്‍, ആസിഫ് ബൂട്‌സ് സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം സുബൈര്‍ സ്വാഗതവും ട്രഷറര്‍ ശരീക് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.പി മുസ്തഫ (പ്രസി.), എന്‍.എം സുബൈര്‍ (ജന. സെക്ര.), ഹമീദ് ബാറക്ക് (ട്രഷ.).

Related Articles
Next Story
Share it