സൂര്യക്കും ദുല്‍ഖറിനുമൊപ്പം നസ്രിയ
1965-ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രസ്ഥാനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍.തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില് ഒരാളായ സൂര്യ ഇപ്പോള്‍ ശിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'ഗംഗുവ'യിലാണ് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.ഈ ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത് എന്നും ഈ ചിത്രത്തില്‍ സൂര്യക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്നുണ്ട് എന്നുള്ള വിവരം നേരത്തെ നല്‍കിയിരുന്നു.കഴിഞ ദിവസം ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതില്‍ നിന്നും ഈ ചിത്രത്തില്‍ നായികയായി […]

1965-ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രസ്ഥാനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍.
തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില് ഒരാളായ സൂര്യ ഇപ്പോള്‍ ശിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'ഗംഗുവ'യിലാണ് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.
ഈ ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത് എന്നും ഈ ചിത്രത്തില്‍ സൂര്യക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്നുണ്ട് എന്നുള്ള വിവരം നേരത്തെ നല്‍കിയിരുന്നു.
കഴിഞ ദിവസം ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതില്‍ നിന്നും ഈ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് നസ്രിയ ഫഹദ് ഫാസിലാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
2014-ല്‍ പുറത്തിറങ്ങിയ 'തിരുമണം എന്നും നിക്കാഹ്' എന്ന ചിത്രമാണ് സസ്രിയ തമിഴില്‍ അഭിനയിച്ചു പുറത്തുവന്ന അവസാനത്തെ ചിത്രം. ഏകദേശം 9 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ തമിഴില്‍ റീ-എന്‍ട്രിയാകുന്ന ഈ ചിത്രം സൂര്യയുടെ 43-ാമത്തെ ചിത്രമാണ്. സൂപ്പര്‍ഹിറ്റായ 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ശേഷം സുധാകൊങ്കരയും സൂര്യയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിനും 'സൂരായി പോട്രു'വിന് സംഗീതം നല്കിയ ജി.വി.പ്രകാശ് തന്നെയാണ് സംഗീതം ഒരുക്കുന്നത്. ഇത് ജി.വി. പ്രകാശിന്റെ നൂറാമത്തെ ചിത്രം കൂടിയാണ്. സൂര്യയുടെ '2ഡി'യാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1965-ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രസ്ഥാനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍.
സുധ കൊങ്കര ഇപ്പോള്‍ സംവിധാനം ചെയ്തു വരുന്ന ചിത്രം 'സൂരായി പോട്രു'വിന്റെ ഹിന്ദി റീമേക്കാണ്. അടുത്തുതന്നെ ഈ ചിത്രം റിലീസാകാനിരിക്കുകയാണ്.
-ഷാഫി തെരുവത്ത്