DEATH | വീട്ടില്‍ നിന്ന് കടയിലേക്ക് പുറപ്പെടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; യുവ വ്യാപാരി മരിച്ചു
By : Online correspondent
Update: 2025-04-04 05:15 GMT
ആദൂര്‍: വീട്ടില്‍ നിന്ന് കടയിലേക്ക് പുറപ്പെടുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വ്യാപാരി മരിച്ചു. അഡൂര്‍ ബസ് സ്റ്റാന്റിലെ റോയല്‍ മാര്‍ട് സ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അഡൂരിലെ സിറാജുദ്ദീന്‍(38) ആണ് മരിച്ചത്. സിറാജുദ്ദീന്‍ വെള്ളിയാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ചശേഷം കടയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇതോടെ യുവാവ് കിടന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടറെത്തി പരിശോധിച്ചതോടെ മരണം സ്ഥിരീകരിച്ചു. പരേതനായ അബ്ദുള്‍ റഹ്‌മാന്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റംസീന. മക്കള്‍: ആയിഷ സിദ, മുഹമ്മദ് ഫാരിദ്, ഫാത്തിമ ഫൈറ. സഹോദരങ്ങള്‍: ഹനീഫ(ദുബൈ), അസ്മ, ജമീല, റസാക്ക്(ദുബൈ), സലാമ, ഷാഹിന. മയ്യിത്ത് രാത്രി എട്ടുമണിയോടെ അഡൂര്‍ ബദ് രിയ ജുമാമസ് ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.