DEATH | പനി ബാധിച്ച് എരിയാല്‍ സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

By :  Sub Editor
Update: 2025-04-04 09:46 GMT

കാസര്‍കോട്: പനി ബാധിച്ച് എരിയാല്‍ സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു. കാസര്‍കോട് എരിയാല്‍ ബ്ലാര്‍ക്കോട്ടെ ഷാഫിയുടേയും ഫാസിലയുടേയും മകന്‍ റിഷാലാണ്(25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു മരണം. കഴിഞ്ഞ നാലുവര്‍ഷമായി ദുബായ് കറാമ അല്‍ അല്‍ത്താര്‍ സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ദുബായ് റാശിദ് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധിക്ക് നാട്ടിലെത്താനിരിക്കെയാണ് മരണം സംഭവിച്ചത്. റിഷാല്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: റിഫാദ്, റിഷാന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Similar News