Police Custody | 'നീലേശ്വരത്ത് ട്രെയിനില്‍ നിന്നിറങ്ങുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം'; യുവാവ് കസ്റ്റഡിയില്‍
By : Online correspondent
Update: 2025-04-04 07:02 GMT
നീലേശ്വരം: നീലേശ്വരത്ത് ട്രെയിനില്‍ നിന്നിറങ്ങുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മംഗളൂരുവിലേക്കുള്ള മലബാര്‍ എക്സ്പ്രസ് നീലേശ്വരം റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതി യുവാവിന്റെ കോളറില്‍ പിടിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ട ശേഷം നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.