ARREST | സ്ഥലം വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കം: കമ്പാറില്‍ സ്ത്രീയെയും മക്കളെയും മര്‍ദിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍
By : Online correspondent
Update: 2025-04-04 05:23 GMT
മഞ്ചേശ്വരം: പെര്‍മുദെ കമ്പാറില്‍ സ്ത്രീയെയും മക്കളെയും മര്‍ദിച്ചെന്ന സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കമ്പാറിലെ അബ്ദുള്‍ റസാക്കാണ് അറസ്റ്റിലായത്. കമ്പാറിലെ കുഷ്മ, മക്കളായ ഗണേശന്‍, ദിനേശന്‍ എന്നിവരാണ് അക്രമത്തിനിരയായത്.
ദിനേശന്‍ ഭിന്നശേഷിക്കാരനാണ്. അബ്ദുള്‍ റസാക്ക് ഗണേശന്റെ കഴുത്ത് ഞെരിക്കുകയും മര്‍ദിക്കുകയും ചെയ്തപ്പോള്‍ തടയാന്‍ ശ്രമിച്ച അമ്മ കുഷ്മയെ ചവിട്ടി താഴെയിടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുഷ്മ ഒരാള്‍ക്ക് രണ്ടരസെന്റ് സ്ഥലം വില്‍പ്പന നടത്തിയിരുന്നു.
ഇതിനെ അബ്ദുള്‍ റസാക്ക് എതിര്‍ത്തെങ്കിലും കുഷ്മ വഴങ്ങിയില്ല. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അബ്ദുള്‍ റസാക്കിനെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തത്.