ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഐ.എ.എസ് എക്‌സാമിനേഷന്‍ സെന്റര്‍ അടക്കം 5 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കുണിയയില്‍ സ്വകാര്യ മേഖലയില്‍ ഐ.എഎസ് കോച്ചിംഗ് അടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കൊതിക്കുന്ന കാസര്‍കോടിന് കുണിയ ഇബ്രാഹിം ഹാജി സ്ഥാപകനായ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സാണ് കേരളത്തിലെ തന്നെ ഏറ്റവും വിശാലവും ആധുനിക സൗകര്യങ്ങളോടും കൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുണിയ ടൗണില്‍ നൂറ് ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന കാമ്പസില്‍ രാജ്യത്തെ തന്നെ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന കെട്ടിടങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. കുണിയ […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കുണിയയില്‍ സ്വകാര്യ മേഖലയില്‍ ഐ.എഎസ് കോച്ചിംഗ് അടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കൊതിക്കുന്ന കാസര്‍കോടിന് കുണിയ ഇബ്രാഹിം ഹാജി സ്ഥാപകനായ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സാണ് കേരളത്തിലെ തന്നെ ഏറ്റവും വിശാലവും ആധുനിക സൗകര്യങ്ങളോടും കൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുണിയ ടൗണില്‍ നൂറ് ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന കാമ്പസില്‍ രാജ്യത്തെ തന്നെ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന കെട്ടിടങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. കുണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഐ.എ.എസ്, കുണിയ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് സെന്റര്‍, കുണിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസ്, കുണിയ അക്കാദമി ഓഫ് കോംപറ്റീറ്റീവ് ആന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്, കുണിയ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഇംഗ്ലീഷ് ആന്റ് സോഫ്റ്റ് സ്‌കില്‍സ് എന്നീ സ്ഥാപനങ്ങളാണ് ഒരൊറ്റ കാമ്പസില്‍ കുണിയയിലെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ (കെ.എം.എം) ട്രസ്റ്റിന് കീഴിലുള്ള കെ.ജി.ഐ സ്ഥാപിച്ചത്. ഐ.എ.എസ് കാമ്പസില്‍ 200 വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കും. ഗവേഷണ കേന്ദ്രത്തില്‍ മികച്ച ഗവേഷകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇവയുടെ ലോഞ്ചിംഗ് കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ അഹ്‌മദ് ഷാഹില്‍ ഇബ്രാഹിം നിര്‍വഹിച്ചു. എം.എല്‍.എമാരായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടര്‍ അഹ്‌മദ് മഷൂദ്, ട്രസ്റ്റി ഡോ. സമീറ ഇബ്രാഹിം, നിസാര്‍ ടി.എ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, പ്രൊഫ. അബ്ദുല്‍ ഖാദര്‍ മാങ്ങാട്, ചീഫ് അക്കാദമിക്ക് ഓഫീസര്‍ പ്രൊഫ. സുധീര്‍ ഗവാനെ, കോളേജ് അക്കാദമിക്ക് ഡയറക്ടര്‍ ഗ്രൂപ്പ് യഹ്‌യ, പ്രൊഫ. നരേഷ് ഹൈദരബാദ്, അബ്ദുല്‍ മജീദ് ഡല്‍ഹി, ആപ്പിള്‍ ഗ്രൂപ്പ് മുന്‍ സതേയന്‍ സി.ഇ.ഒ ജെയിംസ് എന്നിവര്‍ സ്ഥാപനത്തെ കുറിച്ച് വിശദീകരിച്ചു.

Related Articles
Next Story
Share it