പ്രിന്റിംഗ് മേഖലയില്‍ കൂട്ടായ്മയിലൂടെയുള്ള സംരംഭങ്ങള്‍ വളര്‍ന്ന് വരണം-വൈ. വിജയന്‍
കേരള പ്രിന്റേര്‍സ് അസോസിയേഷന്‍: ടി.പി അശോക് കുമാര്‍ പ്രസിഡണ്ട്, റെജി മാത്യു സെക്രട്ടറി, മൊയ്‌നുദ്ദീന്‍ ട്രഷറര്‍ കാസര്‍കോട്: സാങ്കേതിക രംഗത്ത് അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം പ്രിന്റിംഗ് മേഖലയില്‍ വലിയ തോതില്‍ പ്രകടമാണെന്നും അത്തരം മാറ്റങ്ങള്‍ നമ്മുടെ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കാന്‍ ഭീമമായ മുതല്‍ മുടക്കാണ് വേണ്ടി വരുന്നതെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ.) സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ പറഞ്ഞു. അതിനാല്‍ കൂട്ടായ്മയിലൂടെയുള്ള സംരംഭങ്ങള്‍ക്ക് പുതിയ കാലത്ത് പ്രസക്തിയും സാധ്യതയും ഏറെയാണ്. തിരുവനന്തപുരം ജില്ലയില്‍ അത്തരത്തിലൊരു ബ്രഹത്തായ പദ്ധതിക്ക് തുടക്കം […]

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍: ടി.പി അശോക് കുമാര്‍ പ്രസിഡണ്ട്, റെജി മാത്യു സെക്രട്ടറി, മൊയ്‌നുദ്ദീന്‍ ട്രഷറര്‍
കാസര്‍കോട്: സാങ്കേതിക രംഗത്ത് അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം പ്രിന്റിംഗ് മേഖലയില്‍ വലിയ തോതില്‍ പ്രകടമാണെന്നും അത്തരം മാറ്റങ്ങള്‍ നമ്മുടെ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കാന്‍ ഭീമമായ മുതല്‍ മുടക്കാണ് വേണ്ടി വരുന്നതെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ.) സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ പറഞ്ഞു. അതിനാല്‍ കൂട്ടായ്മയിലൂടെയുള്ള സംരംഭങ്ങള്‍ക്ക് പുതിയ കാലത്ത് പ്രസക്തിയും സാധ്യതയും ഏറെയാണ്. തിരുവനന്തപുരം ജില്ലയില്‍ അത്തരത്തിലൊരു ബ്രഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചതായും എല്ലാ ജില്ലകളിലും ഇത്തരം സംരംഭങ്ങള്‍ വളര്‍ന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. കെ.പി.എ. മുഖ്യ ഉപദേഷ്ടാവും മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ പി.എ. അഗസ്റ്റിന്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ സെക്രട്ടറി റെജി മാത്യു റിപ്പോര്‍ട്ടും ട്രഷറര്‍ ടി.പി അശോക് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
തൊഴില്‍ നൈപുണ്യ പരിശീലന രംഗത്ത് 'രത്‌ന' പുരസ്‌കാരം നേടിയ അസോസിയേഷന്‍ അംഗം നിസാമിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ്, ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് (എ.ഐ.എഫ്.എം.പി) ജി.ബി. അംഗം സിബി കൊടിയംകുന്നേല്‍, വൈസ് പ്രസിഡണ്ടുമാരായ വി.ബി. അജയകുമാര്‍, കെ. പ്രഭാകരന്‍, രാജാറാം പെര്‍ള, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ എന്‍. കേളു നമ്പ്യാര്‍, മുഹമ്മദ് സാലി, മുന്‍ സംസ്ഥാന വൈസ് പ്രസി. പി.എം. അബ്ദുല്‍ റഹ്‌മാന്‍, ജിത്തു പനയാല്‍, സിറാജുദ്ദീന്‍ മുജാഹിദ് എ. സംസാരിച്ചു. സുധീഷ് സി. സ്വാഗതവും മൊയ്നുദ്ദീന്‍ കെ.എം നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടിയും നടന്നു.
ഭാരവാഹികള്‍: അശോക് കുമാര്‍ ടി.പി (പ്രസി.), സിബി കൊടിയംകുന്നേല്‍, അജയകുമാര്‍ വി.ബി, രാജാറാം പെര്‍ള (വൈ. പ്രസി.), റെജി മാത്യു (സെക്ര.), പ്രഭാകരന്‍ കെ, ഷംസീര്‍, നൗഫല്‍ പി.എ (ജോ. സെക്ര.), മൊയ്‌നുദ്ദീന്‍ (ട്രഷ.).