കെജ്‌രിവാളിന്റെ രാജി വൈകിട്ട്; പകരം അതിഷിയടക്കം പരിഗണനയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നതോടെ പകരക്കാരിയായി അതിഷി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയേക്കുമെന്ന് സൂചന. അതിഷി, കൈലാഷ് ഗലോട്ട്, ഗോപാല്‍ റായി എന്നീ നേതാക്കളുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നതെങ്കിലും പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് ചേരുന്ന എം.എല്‍.എമാരുടെ യോഗത്തില്‍ തീരുമാനിക്കും. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്‌രിവാള്‍ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം കെജ്‌രിവാള്‍ ഇന്ന് എം.എല്‍.എമാരെ […]

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നതോടെ പകരക്കാരിയായി അതിഷി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയേക്കുമെന്ന് സൂചന. അതിഷി, കൈലാഷ് ഗലോട്ട്, ഗോപാല്‍ റായി എന്നീ നേതാക്കളുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നതെങ്കിലും പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് ചേരുന്ന എം.എല്‍.എമാരുടെ യോഗത്തില്‍ തീരുമാനിക്കും. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്‌രിവാള്‍ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം കെജ്‌രിവാള്‍ ഇന്ന് എം.എല്‍.എമാരെ അറിയിക്കും. തുടര്‍ന്ന് ഓരോ എം.എല്‍.എമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചത് അതിഷിയുടെ പേരാണ്. എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ കണ്ട നേതാക്കളില്‍ കൂടുതല്‍ പേര്‍ക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പുണ്ട്. അതേസമയം, തന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ പേര് കെജ്‌രിവാള്‍ നിരാകരിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. എം.എല്‍.എമാരില്‍ നിന്ന് പേര് നിര്‍ദ്ദേശിക്കാനാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. മന്ത്രിസഭയില്‍ രണ്ട് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
വനിത എന്നതും ഭരണരംഗത്ത് തിളങ്ങിയതും അതിഷിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഗോപാല്‍ റായി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കെജ്‌രിവാളിന്റെ വിശ്വസ്തന്‍ എന്നതും അനുകൂല ഘടകമാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീര്‍ഘ പരിയസമ്പത്തും കൈലാഷ് ഗലോട്ടിന് സഹായകമാകും. ഡെപ്യൂട്ടി സ്പീക്കറും പട്ടിക വിഭാഗ നേതാവുമായ രാഖി ബിര്‍ലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Related Articles
Next Story
Share it