നിര്‍മ്മാണം നിലച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമാക്കണം-എന്‍.എം.സി.സി

കാസര്‍കോട്: ബേക്കല്‍ പദ്ധതിയുടെ ഭാഗമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ മുഴുവനും യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നിലവില്‍ താജ്, ലളിത് എന്നിവ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരികയും മൂന്നാമത്തേത് അവസാനഘട്ടത്തിലുമെന്നിരിക്കെ ബി.ആര്‍.ഡി.സിയില്‍ നിന്നും ലീസിന് വാങ്ങി 70 ശതമാനത്തോളം പണി പൂര്‍ത്തിയായ രണ്ട് റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിലച്ച നിലയിലാണ്. ജില്ലയുടെ ടൂറിസം വളര്‍ച്ചക്ക് പ്രതീക്ഷയായ […]

കാസര്‍കോട്: ബേക്കല്‍ പദ്ധതിയുടെ ഭാഗമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ മുഴുവനും യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നിലവില്‍ താജ്, ലളിത് എന്നിവ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരികയും മൂന്നാമത്തേത് അവസാനഘട്ടത്തിലുമെന്നിരിക്കെ ബി.ആര്‍.ഡി.സിയില്‍ നിന്നും ലീസിന് വാങ്ങി 70 ശതമാനത്തോളം പണി പൂര്‍ത്തിയായ രണ്ട് റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിലച്ച നിലയിലാണ്. ജില്ലയുടെ ടൂറിസം വളര്‍ച്ചക്ക് പ്രതീക്ഷയായ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ബി.ആര്‍.ഡി.സി കാലാകാലങ്ങളില്‍ വലിയ തുക ചെലവഴിച്ചിരുന്നു. എന്നിട്ടും അവ പൂര്‍ണ്ണ തോതില്‍ യാഥാര്‍ത്ഥ്യമാകാതെ വന്നാല്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും വലിയ നഷ്ടമായിരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
അടുക്കത്ത്ബയല്‍ എ.കെ. ആര്‍ക്കേഡില്‍ ചേര്‍ന്ന യോഗം എന്‍.എം.സി.സി പ്രസിഡണ്ട് ടി.കെ രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. ജന. കണ്‍. മുജീബ് അഹ്‌മദ് റിപ്പോര്‍ട്ടും ട്രഷ. റാഫി ബെണ്ടിച്ചാല്‍ കണക്കും അവതരിപ്പിച്ചു. എന്‍.എം.സി.സി ഹോണററി സെക്രട്ടറി അനില്‍കുമാര്‍ സി., ട്രഷറര്‍ നാരായണന്‍ കുട്ടി, ജോ. സെക്രട്ടറി എ.കെ റഫീഖ്, മുന്‍ പ്രസിഡണ്ടുമാരായ ഡോ. ജോസഫ് ബെനവന്‍, മഹേഷ്ചന്ദ്ര ബാലിഗ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ പ്രദീപ്, ഹനീഷ് കെ.വി, കെ.എസ് അന്‍വര്‍ സാദത്ത്, കാസര്‍കോട് ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ കെ.സി ഇര്‍ഷാദ്, ജോ. കണ്‍. പ്രസാദ് എം.എന്‍, ട്രഷറര്‍ റാഫി ബെണ്ടിച്ചാല്‍, മുഹമ്മദ് റഹീസ്, ഫറൂഖ് ഖാസ്മി, ജലീല്‍ മുഹമ്മദ്, മുഹമ്മദലി മുണ്ടാങ്കുലം, ശിഹാബ് സല്‍മാന്‍, അഭിലാഷ് കെ.വി, മഹമൂദ് എരിയാല്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: എ.കെ ശ്യാംപ്രസാദ് (ചെയര്‍.), മുഹമ്മദ് റഹീസ് (വൈ. ചെയര്‍.), പ്രസാദ് എം.എന്‍ (ജന. കണ്‍.), ഫറൂഖ് ഖാസ്മി (ജോ. കണ്‍.), ജലീല്‍ മുഹമ്മദ് (ട്രഷ.).

Related Articles
Next Story
Share it