ജാര്‍ഖണ്ഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി, രാജി

റാഞ്ചി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കുടുംബവാഴ്ച ആരോപിച്ച് നിരവധി നേതാക്കള്‍ പാര്‍ട്ടില്‍ നിന്ന് രാജിവെച്ചു. എം.എല്‍.എമാര്‍ ഉള്‍പ്പെടെ പത്തോളം പേരാണ് രാജിവെച്ചത്.മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും ചംപയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.പിന്നാലെ മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ക്ക് അടക്കം നിരവധി പേര്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കി. ഇതോടെയാണ് ബി.ജെ.പിയില്‍ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കള്‍ രംഗത്തെത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് നേതാക്കള്‍ […]

റാഞ്ചി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കുടുംബവാഴ്ച ആരോപിച്ച് നിരവധി നേതാക്കള്‍ പാര്‍ട്ടില്‍ നിന്ന് രാജിവെച്ചു. എം.എല്‍.എമാര്‍ ഉള്‍പ്പെടെ പത്തോളം പേരാണ് രാജിവെച്ചത്.
മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും ചംപയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.
പിന്നാലെ മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ക്ക് അടക്കം നിരവധി പേര്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കി. ഇതോടെയാണ് ബി.ജെ.പിയില്‍ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കള്‍ രംഗത്തെത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്.
അതിനിടെ, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 പേരടങ്ങിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പൂര്‍, ധനമന്ത്രി രമേശ്വര്‍ ഒറൗണ്‍ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്.
ജെ.എം.എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് 70 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനം. ബാക്കി സീറ്റുകള്‍ ആര്‍.ജെ.ഡിക്കും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും നല്‍കാനാണ് ധാരണ.

Related Articles
Next Story
Share it