മരണത്തിലും അവരൊന്നിച്ച് ...
കാസര്‍കോട്: ചോയ്യങ്കോട് കിണാവൂരിലെ സന്ദീപ്, രതീഷ്, ബിജു, രജിത്ത് എന്നിവര്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നാലുപേരുടെയും ജീവന്‍ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനാവാതെ തേങ്ങുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും. ആഘോഷങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും നിറസാന്നിധ്യമായിരുന്നു നാലുപേരും.അധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന ഇവര്‍ നാലുപേരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഇവരുടെ വരുമാനത്തിലൂടെയായിരുന്നു കുടുംബം മുന്നോട്ട് നീങ്ങിയിരുന്നത്. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടില്‍ അധ്വാനിച്ച് കുടുംബത്തിന്റെ ചുമതല വഹിച്ചിരുന്ന നാലുപേരുടെയും വിയോഗത്തില്‍ കണ്ണീര്‍പൊഴിക്കുകയാണ് ഒരുനാട് മുഴുവന്‍. അപകട ദിവസം നാലുപേരും ചോയ്യങ്കോട് ബസാറില്‍ നിന്ന് […]
കാസര്‍കോട്: ചോയ്യങ്കോട് കിണാവൂരിലെ സന്ദീപ്, രതീഷ്, ബിജു, രജിത്ത് എന്നിവര്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നാലുപേരുടെയും ജീവന്‍ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനാവാതെ തേങ്ങുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും. ആഘോഷങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും നിറസാന്നിധ്യമായിരുന്നു നാലുപേരും.അധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന ഇവര്‍ നാലുപേരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഇവരുടെ വരുമാനത്തിലൂടെയായിരുന്നു കുടുംബം മുന്നോട്ട് നീങ്ങിയിരുന്നത്. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടില്‍ അധ്വാനിച്ച് കുടുംബത്തിന്റെ ചുമതല വഹിച്ചിരുന്ന നാലുപേരുടെയും വിയോഗത്തില്‍ കണ്ണീര്‍പൊഴിക്കുകയാണ് ഒരുനാട് മുഴുവന്‍. അപകട ദിവസം നാലുപേരും ചോയ്യങ്കോട് ബസാറില്‍ നിന്ന് […]
കാസര്‍കോട്: ചോയ്യങ്കോട് കിണാവൂരിലെ സന്ദീപ്, രതീഷ്, ബിജു, രജിത്ത് എന്നിവര്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നാലുപേരുടെയും ജീവന്‍ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനാവാതെ തേങ്ങുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും. ആഘോഷങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും നിറസാന്നിധ്യമായിരുന്നു നാലുപേരും.
അധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന ഇവര്‍ നാലുപേരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഇവരുടെ വരുമാനത്തിലൂടെയായിരുന്നു കുടുംബം മുന്നോട്ട് നീങ്ങിയിരുന്നത്. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടില്‍ അധ്വാനിച്ച് കുടുംബത്തിന്റെ ചുമതല വഹിച്ചിരുന്ന നാലുപേരുടെയും വിയോഗത്തില്‍ കണ്ണീര്‍പൊഴിക്കുകയാണ് ഒരുനാട് മുഴുവന്‍. അപകട ദിവസം നാലുപേരും ചോയ്യങ്കോട് ബസാറില്‍ നിന്ന് ബിജുവിന്റെ ഓട്ടോയിലാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലേക്ക് പുറപ്പെട്ടത്. നീലേശ്വരം ദേശീയപാതയ്ക്ക് സമീപം വാഹനം നിര്‍ത്തി അമ്പലത്തിലേക്ക് പോയി. തെയ്യം കാണാന്‍ നാലുപേരും നിന്ന സ്ഥലത്തേക്ക് തീഗോളത്തിനെത്താന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല.
ഞൊടിയിടയില്‍ തീ കവര്‍ന്നിരുന്നു എല്ലാവരെയും. നാടിന്റെ പൊതുവിഷയങ്ങളിലെല്ലാം മുന്‍നിരയില്‍ നിന്ന ചെറുപ്പക്കാരായിരുന്നു നാലുപേരും. ഉത്സവം, വിവാഹം തുടങ്ങി നാടിന്റെ സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ സജീവമായിരുന്നു.
കിണാവൂരിലെ കണ്ണന്‍കുന്ന് ചെറളത്ത് ഭഗവതി ക്ഷേത്രത്തിലെ കൂട്ടായ്മയില്‍ സജീവമായിരുന്നു സന്ദീപും രജിത്തും ബിജുവും രതീഷും. നവംബര്‍ 8, 9 തീയതികളില്‍ ഇവിടെ നടക്കേണ്ടിയിരുന്ന കളിയാട്ടം നാലുപേരുടെയും വിയോഗത്തെ തുടര്‍ന്ന് ഈ വര്‍ഷം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തി ക്ഷേത്ര ഭാരവാഹികള്‍.
ചോയ്യങ്കോട് കിണാവൂര്‍ റോഡിലെ സന്ദീപാണ് ദുരന്തത്തിന്റെ ആദ്യ രക്തസാക്ഷിയായി മാറിയത്. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ സന്ദീപ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. നവംബര്‍ രണ്ടിന് സന്ദീപിന്റെ മരണം സ്ഥിരീകരിക്കുമ്പോള്‍ അനാഥമായത് ചോയ്യങ്കോട്ടെ അഞ്ചംഗ കുടുംബമാണ്. ഒട്ടോ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു സന്ദീപ്. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ നട്ടെല്ലായിരുന്നു സന്ദീപ്. ചോയ്യങ്കോട് ഭാഗത്തുള്ള വിദ്യാര്‍ത്ഥികളെ കേന്ദ്രീയ വിദ്യാലയത്തിലും ചിന്മയ വിദ്യാലയത്തിലും രാവിലെയും വൈകിട്ടും സ്‌കൂളിലെത്തിച്ചിരുന്നത് സന്ദീപായിരുന്നു. ദീര്‍ഘകാലമായി ഓട്ടോ ഓടിക്കുകയായിരുന്നു.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ മൂന്നിനായിരുന്നു കിണാവൂര്‍ സ്വദേശി രതീഷിന്റെ മരണം.
സന്ദീപും രതീഷും അടുത്തടുത്ത വീടുകളിലായിരുന്നു. ഒപ്പം അടുത്ത സുഹൃത്തുക്കളും. കഴിഞ്ഞ നാല് മാസമായി നീലേശ്വരം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു രതീഷ്. അതിന് മുമ്പ് ബാര്‍ബര്‍ തൊഴിലായിരുന്നു.
കൊല്ലമ്പാറയിലെ ബിജു നവംബര്‍ മൂന്നിന് രാത്രിയാണ് മരണത്തിന് കീഴടങ്ങുന്നത്.
ഓേട്ടാ തൊഴിലാളിയായിരുന്നു. ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം തികയാത്തതിനാല്‍ ആറംഗ കുടുംബത്തിന്റെ നിത്യചെലവുകള്‍ വഹിക്കാന്‍ മരപ്പണിക്കും ബിജു പോയിരുന്നു. ബിജുവിന്റെ അപ്രതീക്ഷിത വിയോഗം ഒന്നര വയസ്, ആറ് വയസ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് നാഥനില്ലാതാക്കി.
കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ സെയില്‍സ്മാനായിരുന്നു രജിത്ത്. പിന്നീട് നടുവേദന കാരണം ജോലി മതിയാക്കി. തുടര്‍ന്ന് കെ.എസ്.ഇ.ബിയില്‍ കരാറടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കിണാവൂര്‍ മുണ്ടോട്ട് സ്വദേശിയായ രജിത്ത് നവംബര്‍ ഒമ്പതിനാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ മരണപ്പെടുത്.
ഭാര്യയും ഒരു വയസായ കുഞ്ഞും അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു രജിത്ത്.
-നിധീഷ് ബാലന്‍