ഒരു ആഘോഷവും കണ്ണീര്‍ വീഴ്ത്താതിരിക്കട്ടെ
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ടപകടക്കേസിലെ പ്രതികള്‍ക്കുള്ള ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിന്യായത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആളുകള്‍ വരുന്നത് സന്തോഷിക്കാനാണ്. അതില്ലാതാക്കുന്നതാകരുത് ആഘോഷങ്ങള്‍. തിരനിറച്ച തോക്ക് കൈയില്‍ കിട്ടിയ കുട്ടിയെ പോലെയാണ് ഉത്സവസ്ഥലത്ത് കരിമരുന്ന് പ്രയോഗം നടത്തിയത്. തികഞ്ഞ അശ്രദ്ധയോടെയും നിരുത്തരവാദിത്വത്തോടെയുമാണ് വെടിക്കെട്ട് നടത്തിയത്. ഉത്സവ സ്ഥലങ്ങളിലും മറ്റും വെടിക്കെട്ട് വേണമൊയെന്ന് ജനങ്ങളും ജില്ലാ ഭരണകൂടവും സര്‍ക്കാരും തീരുമാനമെടുക്കണം. ആചാരത്തിന്റെ പേരിലുള്ള വെടിക്കെട്ട് നിര്‍ബന്ധമാണെങ്കില്‍ അങ്ങേയറ്റത്തെ സുരക്ഷയൊരുക്കണമെന്നും കോടതി […]

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ടപകടക്കേസിലെ പ്രതികള്‍ക്കുള്ള ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിന്യായത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആളുകള്‍ വരുന്നത് സന്തോഷിക്കാനാണ്. അതില്ലാതാക്കുന്നതാകരുത് ആഘോഷങ്ങള്‍. തിരനിറച്ച തോക്ക് കൈയില്‍ കിട്ടിയ കുട്ടിയെ പോലെയാണ് ഉത്സവസ്ഥലത്ത് കരിമരുന്ന് പ്രയോഗം നടത്തിയത്. തികഞ്ഞ അശ്രദ്ധയോടെയും നിരുത്തരവാദിത്വത്തോടെയുമാണ് വെടിക്കെട്ട് നടത്തിയത്. ഉത്സവ സ്ഥലങ്ങളിലും മറ്റും വെടിക്കെട്ട് വേണമൊയെന്ന് ജനങ്ങളും ജില്ലാ ഭരണകൂടവും സര്‍ക്കാരും തീരുമാനമെടുക്കണം. ആചാരത്തിന്റെ പേരിലുള്ള വെടിക്കെട്ട് നിര്‍ബന്ധമാണെങ്കില്‍ അങ്ങേയറ്റത്തെ സുരക്ഷയൊരുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ട് നടത്തുന്നയാള്‍ക്ക് മാത്രമല്ല ആഘോഷക്കമ്മിറ്റിക്കും ഇത്തരം കാര്യങ്ങളില്‍ വലിയ ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി ഓര്‍മ്മിപ്പിച്ചത്. വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിന്റെ കാര്യത്തിലുണ്ടായത് പൊറുക്കാനാകാത്ത അലംഭാവം തന്നെയായിരുന്നു. കരിമരുന്ന് പ്രയോഗം നടത്തുന്നയാളുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുന്ന സമീപനമായിരുന്നു സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായത്. ഉത്സവ സ്ഥലത്ത് കൂടിയ ആളുകളുടെ സുരക്ഷക്ക് ഒരു പരിഗണനയും നല്‍കിയില്ല. അപകടത്തിന് വഴിയൊരുക്കുന്ന വിധത്തില്‍ നടത്തിയ കരിമരുന്ന് പ്രയോഗം കാരണം നഷ്ടമായത് വിലപ്പെട്ട മനുഷ്യജീവനുകളായിരുന്നു.
ഉറ്റവര്‍ നഷ്ടമായവരുടെ സങ്കടങ്ങള്‍ ആരുടെയും കരളലിയിക്കുന്നതാണ്. ജീവിതത്തോടും മരണത്തോടും മല്ലടിച്ചുകൊണ്ട് അതീവ ഗുരുതരാവസ്ഥയില്‍ ആസ്പത്രികളില്‍ കഴിയുന്നവര്‍ ഇപ്പോഴുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പല ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിലാണെത്തിയിരിക്കുന്നത്. വെടിക്കെട്ട് അതീവ സുരക്ഷയോടെ നടത്താമെന്ന് തീരുമാനിച്ച ആഘോഷക്കമ്മിറ്റികളുമുണ്ട്. സുരക്ഷയുണ്ടെങ്കില്‍ പോലും വെടിക്കെട്ട് വേണ്ടെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കമുള്ളത്. പഴയകാലത്ത് ഉത്സവസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്താനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഉത്സവസ്ഥലങ്ങളില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമാണുള്ളത്. അതുകൊണ്ടുതന്നെ വെടിക്കെട്ട് നടത്തുന്നതിന് സ്ഥലപരിമിതികളുമുണ്ട്. സ്ഥലപരിമിതി അപകടസാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ സുരക്ഷ എത്രത്തോളം പ്രായോഗികമാകുമെന്ന ചോദ്യവും നിലനില്‍ക്കുകയാണ്. ഭക്തിയും സന്തോഷവും ഇടകലര്‍ന്ന ആഘോഷങ്ങള്‍ ഇനിയൊരു ദുരന്തത്തിനും കാരണമായിക്കൂട. കണ്ണീര്‍ വീഴ്ത്താത്ത ആഘോഷകൂട്ടായ്മകള്‍ ഉണ്ടാകട്ടെ. ഇതുവരെയുള്ള അനുഭവപാഠങ്ങള്‍ ആരുടെയും രക്തവും കണ്ണീരും വീഴ്ത്താത്ത ആഘോഷങ്ങളുടെ കാലത്തിലേക്കുള്ള വഴികാട്ടിയാകണം.