കോവിഡ് രൂക്ഷം: ജെഇഇ (മെയിന്‍) പരീക്ഷ നീട്ടി, സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജെഇഇ (മെയിന്‍) പരീക്ഷ നീട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് നിശാങ്ക് പൊഖ്രിയാല്‍ ഇത് സംബന്ധിച്ച നിര്‍ദേശം പരീക്ഷാനടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിസ് ഏജന്‍സി(എന്‍ടിഎ)ക്ക് അയച്ചു. ഏപ്രിലില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു. പുതിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് എങ്കിലും പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ് 12 സിബിഎസ്ഇ പരീക്ഷ നേരത്തെ നീട്ടിവെച്ചിരുന്നു. സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റി. കേരള, […]

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജെഇഇ (മെയിന്‍) പരീക്ഷ നീട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് നിശാങ്ക് പൊഖ്രിയാല്‍ ഇത് സംബന്ധിച്ച നിര്‍ദേശം പരീക്ഷാനടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിസ് ഏജന്‍സി(എന്‍ടിഎ)ക്ക് അയച്ചു. ഏപ്രിലില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു. പുതിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് എങ്കിലും പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ് 12 സിബിഎസ്ഇ പരീക്ഷ നേരത്തെ നീട്ടിവെച്ചിരുന്നു.

സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റി. കേരള, എംജി, കാലിക്കറ്റ്, ആരോഗ്യ, മലയാളം സര്‍വകലാശാലകളുടെ പരീക്ഷകളാണ് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Related Articles
Next Story
Share it