കുറ്റകൃത്യം തടയുന്നതിന് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ നോക്കുകുത്തി

ബദിയടുക്ക: ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ നോക്കുകുത്തിയായി മാറുന്നു. അടിക്കടിയുണ്ടാകുന്ന സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടവും കവര്‍ച്ചകളും തടയുന്നതിന് പാതയോരങ്ങളിലും ടൗണുകളിലും സ്ഥാപിച്ച ക്യാമറകളാണ് ആര്‍ക്കും വേണ്ടാതെ നോക്കുകുത്തിയായി മാറുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിലും പരിസര പ്രദേശങ്ങളിലും അടിക്കടി ഉണ്ടാകുന്ന കവര്‍ച്ചകളും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടങ്ങളും നിയന്ത്രിക്കുന്നതിനായി ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അനില്‍കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എന്നിവര്‍ മുന്‍കൈയെടുത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. വ്യാപാരി പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, ചില മാധ്യമ പ്രവര്‍ത്തകര്‍, സ്വകാര്യ […]

ബദിയടുക്ക: ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ നോക്കുകുത്തിയായി മാറുന്നു. അടിക്കടിയുണ്ടാകുന്ന സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടവും കവര്‍ച്ചകളും തടയുന്നതിന് പാതയോരങ്ങളിലും ടൗണുകളിലും സ്ഥാപിച്ച ക്യാമറകളാണ് ആര്‍ക്കും വേണ്ടാതെ നോക്കുകുത്തിയായി മാറുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിലും പരിസര പ്രദേശങ്ങളിലും അടിക്കടി ഉണ്ടാകുന്ന കവര്‍ച്ചകളും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടങ്ങളും നിയന്ത്രിക്കുന്നതിനായി ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അനില്‍കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എന്നിവര്‍ മുന്‍കൈയെടുത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. വ്യാപാരി പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, ചില മാധ്യമ പ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ നീര്‍ച്ചാല്‍ മുകളിലെ ബസാര്‍, നീര്‍ച്ചാല്‍ സ്‌കൂള്‍ പരിസരം, കന്യപ്പാടി, ഗോളിയടുക്ക കാനത്തില ജംഗ്ഷന്‍, ബദിയടുക്ക ടൗണ്‍, പെര്‍ള, അഡ്ക്കസ്ഥല തുടങ്ങിയ ടൗണുകളിലും പരിസരങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് സ്റ്റേഷനില്‍ പ്രത്യേക ടി.വി ഘടിപ്പിച്ച് സദാസമയം നിരീക്ഷണത്തിന് ഒരു പൊലീസുകാരനെ നിയമിച്ചിരിക്കുന്നു. കൂടാതെ, റെക്കോര്‍ഡിങ് സംവിധാനവുമുണ്ടായിരുന്നു. ആ സമയം പല കവര്‍ച്ചാ കേസിലെ പ്രതികളെ പിടികൂടാന്‍ ക്യാമറകള്‍ സഹായകമായിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന അനില്‍കുമാര്‍ സ്ഥലം മാറിപോയതോടെ ക്യാമറ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം താറുമാറാവുകയും ചെയ്തു. പിന്നീട് കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ എടുത്ത് മാറ്റുകയും ചെയ്തു. പിന്നീട് ചില സ്ഥലങ്ങളില്‍ ക്യാമറകള്‍ പുനഃസ്ഥാപിച്ചുവെങ്കിലും അതിന് കണക്ഷന്‍ നല്‍കിയിട്ടുമില്ല. ഇതോടെ ക്യാമറകള്‍ നോക്കുകുത്തിയായി മാറുകയാണ്.

Related Articles
Next Story
Share it