കാസര്‍കോട് ചക്കരബസാറിലെ പെയിന്റ് കടക്ക് തീപിടിച്ചു
കാസര്‍കോട്: കാസര്‍കോട് ചക്കര ബസാറിലുള്ള പെയിന്റ് കടക്ക് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ എം.ജി റോഡിലെ കെ.എച്ച് ട്രേഡേഴ്സിലാണ് തീപിടിത്തമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം പെയിന്റ് കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്സിനെ ഉടന്‍ തന്നെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. പെയിന്റ് കടയുടെ നാലുമുറികളിലായി ഒരു കോടിയോളം രൂപ വില വരുന്ന സാധനങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രി കടയുടെ ഷട്ടറടക്കാന്‍ സാധിക്കാത്തതിനാല്‍ വെല്‍ഡിംഗ് നടത്തിയിരുന്നു. വെല്‍ഡിംഗ് നടത്തിയപ്പോഴുണ്ടായ തീപ്പൊരി […]

കാസര്‍കോട്: കാസര്‍കോട് ചക്കര ബസാറിലുള്ള പെയിന്റ് കടക്ക് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ എം.ജി റോഡിലെ കെ.എച്ച് ട്രേഡേഴ്സിലാണ് തീപിടിത്തമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം പെയിന്റ് കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്സിനെ ഉടന്‍ തന്നെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. പെയിന്റ് കടയുടെ നാലുമുറികളിലായി ഒരു കോടിയോളം രൂപ വില വരുന്ന സാധനങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രി കടയുടെ ഷട്ടറടക്കാന്‍ സാധിക്കാത്തതിനാല്‍ വെല്‍ഡിംഗ് നടത്തിയിരുന്നു. വെല്‍ഡിംഗ് നടത്തിയപ്പോഴുണ്ടായ തീപ്പൊരി അകത്തുള്ള മരബീമിലേക്ക് തെറിക്കുകയും പിന്നീട് മരത്തിലേക്ക് പടരുകയുമായിരുന്നു. വെല്‍ഡിംഗ് നടത്തിയവര്‍ ഇതൊന്നുമറിയാതെയാണ് തിരിച്ചുപോയത്. ചെറുതായി കത്തിതുടങ്ങിയ തീ പിന്നീട് ആളിപ്പടരുകയായിരുന്നു. മരത്തിന്റെ ബീമില്‍ കത്തിപ്പടരുമ്പോഴേക്കും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. കാസര്‍കോട് ഫയര്‍ഫോഴ്സിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ശ്രീകേഷ്, അഖില്‍, അശോകന്‍, അഭിഷയന്‍, രാജു, അജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.