ബി ജെ പിയുടേത് ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് എ.കെ.എം അഷ്‌റഫ്
മഞ്ചേശ്വരം: ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബി ജെ പിയുടേതെന്ന് മഞ്ചേശ്വരം എ.കെ.എം അഷ്‌റഫ് എം.എൽ.എ ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ ലക്ഷങ്ങളും വൈൻ ഷോപ്പും ഓഫറും ചെയ്ത സംഭവം. ഇവരാണ് ആക്ടിവിസ്റ്റുകൾക്കും കലാകാരന്മാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വയം ദേശസ്നേഹിയാണെന്ന് മേനി നടിച്ച് നടന്നത്. രാജ്യത്തിൻറെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്ന് പത്രക്കുറിപ്പിൽ എം.എൽ.എ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ രൂപം […]

മഞ്ചേശ്വരം: ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബി ജെ പിയുടേതെന്ന് മഞ്ചേശ്വരം എ.കെ.എം അഷ്‌റഫ് എം.എൽ.എ ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ ലക്ഷങ്ങളും വൈൻ ഷോപ്പും ഓഫറും ചെയ്ത സംഭവം. ഇവരാണ് ആക്ടിവിസ്റ്റുകൾക്കും കലാകാരന്മാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വയം ദേശസ്നേഹിയാണെന്ന് മേനി നടിച്ച് നടന്നത്. രാജ്യത്തിൻറെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്ന് പത്രക്കുറിപ്പിൽ എം.എൽ.എ പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെ.
'എനിക്കെതിരായി തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രനെതിരായ വിവാദങ്ങളും ആരോപണങ്ങളും മണിക്കൂറുകളുടെ ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണല്ലോ.. എല്ലാം പണവുമായി ബന്ധപ്പെട്ട വാർത്തകൾ..!
ആളും പരിവാരവുമായി ഹെലികോപ്റ്ററിൽ പറന്നിറങ്ങിയപ്പോഴേ ഞങ്ങൾ പറഞ്ഞതാണ്., മഞ്ചേശ്വരം പിടിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികൾ വാരിയെറിയുന്നുണ്ടെന്ന്..!
കർണാടകയുടെ ബിജെപി എം എൽ എ മാരും മന്ത്രിമാരും എം പി മാരും വീടുകൾ കയറി പണമെറിഞ്ഞിട്ട് തന്നെയാണ് സംഘ് പരിവാറിന്റെ പ്രതിനിധി മഞ്ചേശ്വരത്ത് മത്സരിച്ചത്..
വെറും നാന്നൂറ് വോട്ട് നേടാനിടയുണ്ടായിരുന്ന ബി എസ് പി സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ ബിജെപി പതിനഞ്ച് ലക്ഷവും വൈൻ ഷോപ്പും ഓഫർ ചെയ്തിട്ടുണ്ടെങ്കിൽ അവർ ഒരു വോട്ടിന് എത്ര വിലയിട്ടിട്ടുണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ..!
നോട്ട് നിരോധനത്തിലൂടെയും റഫേൽ ഇടപാടിലൂടെയും പെട്രോൾ വിലവർധിപ്പിക്കുന്നതിലൂടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ കോർപറേറ്റ് കൈക്കൂലിയുടെയും അഴിമതിപ്പണത്തിന്റെയും വലിയ ഒരു വിഹിതം തന്നെയാണ് കേരളത്തിന്റെ കവാടത്തിൽ കാവിപ്പതാക പറപ്പിക്കാനുള്ള ദുരാഗ്രഹത്തിൽ ഡൽഹിയിൽ നിന്നും കാസറഗോട്ടെക്ക് ഒഴുകിയത്..!
ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇവരാണ് ആക്ടിവിസ്റ്റുകൾക്കും കലാകാരന്മാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വയം ദേശസ്നേഹിയാണെന്ന് മേനി നടിച്ച് നടന്നത്.. രാജ്യത്തിൻറെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.'