കൊച്ചി: കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും യുവതി സത്യവാങ്മൂലം നല്കി. ഹൈക്കോടതിയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.
തുടര്‍ന്ന് ആരോപണവിധേയനായ പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാനും കോടതി ഡിജിപിയോട് നിര്‍ദേശിച്ചു.
സെപ്തംബര്‍ മൂന്നിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ സംഭവം ഉയര്ത്്തി സംസ്ഥാന സര്‍ക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും പ്രതിപക്ഷവും ബിജെപിയും വ്യാപക പ്രതിഷേധവും അഴിച്ചുവിട്ടിരുന്നു.
A turning point in the case where the Covid patient was tortured by the health inspector; The affidavit of the woman said that it was related to mutual consent