മംഗളൂരു: കോവിഡ് റിപോര്‍ട്ടിലെ അക്ഷരപിശക് മൂലം യുവതിക്ക് ഗള്‍ഫ് യാത്ര മുടങ്ങി. കര്‍ണാടക ശിവമോഗ സ്വദേശിയായ ചാന്ദ് ബീഗം എന്ന യാത്രക്കാരിക്കാണ് റിപോര്‍ട്ടിലെ പിശക് മൂലം എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങേണ്ടിവന്നത്. നവംബര്‍ 20നാണ് സംഭവം. കോവിഡ് റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മേല്‍വിലാസത്തിലെ സ്ഥലപ്പേരില്‍ അക്ഷരപിശക് വന്നതോടെയാണ് ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരിയെ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ചത്.
നവംബര്‍ 18 ന് ശിവമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ചാന്ദ് ബീഗം കോവിഡ് പരിശോധന നടത്തിയത്. നവംബര്‍ 19ന് റിപ്പോര്‍ട്ട് ലഭിച്ചു. ഗള്‍ഫ് രാജ്യത്തേക്ക് പോകാനായി നവംബര്‍ 20 ന് രാത്രി 11.30 ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ചാന്ദ് ബീഗത്തിന്റെ ഒരു ബന്ധു പങ്കുവെച്ച വിവരമനുസരിച്ച് കോവിഡ് റിപ്പോര്‍ട്ടില്‍ സ്ഥലം പരാമര്‍ശിച്ചിരിക്കുന്ന രണ്ട് ഇടങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് അക്ഷരവിന്യാസം എന്ന് കണ്ടെത്തിയതിനാല്‍ വിമാനത്താവളത്തിലെ അധികൃതര്‍ വിമാനത്തില്‍ കയറാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് ശനിയാഴ്ച വീണ്ടും മംഗളൂരുവിലെ ഒരു ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തേണ്ടിവന്നു.
ലാബ് അധികൃതര്‍ക്ക് സംഭവിച്ച പിശകാണെന്ന് പരമാവധി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഏറെ നേരം വിമാനക്കമ്പനികളിലെ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചുള്ള അപ്പീലുകള്‍ നടത്തിയെങ്കിലും കേള്‍ക്കാത്തതിനാല്‍ 21ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിേേയാടെ ഞങ്ങള്‍ക്ക് വിമാനത്തില്‍ കയറാതെ മടങ്ങേണ്ടിവന്നു. ചാന്ദ് ബീഗത്തിന്റെ സഹോദരന് സാക്കിര്‍ ഹുസൈന് പറഞ്ഞു.
”വനിതാ യാത്രക്കാരനെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. കേന്ദ്രസര്‍ക്കാരിന്റെയും വിദേശ രാജ്യത്തിന്റെയും നിരവധി പ്രോട്ടോക്കോളുകള്‍ ഞങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് വിശദമായ വിവരങ്ങള്‍ തേടും. സ്പൈസ് ജെറ്റ് പി ആര് ഒ സന്തോഷ് പറഞ്ഞു.
Mangaluru: Spelling mistake in Covid report – Woman passenger not allowed to board flight