ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; ഡി.ജി.പിക്ക് ഇ.പി പരാതി നല്‍കി

തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും ബി.ജെ.പിയുടെ കേരള ചുമതലയുള്ള നേതാവ് പ്രകാശ് ജാവേദ്ക്കറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഇ.പി ജയരാജന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ.പി ഡി.ജി.പിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം നിയമ […]

തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും ബി.ജെ.പിയുടെ കേരള ചുമതലയുള്ള നേതാവ് പ്രകാശ് ജാവേദ്ക്കറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഇ.പി ജയരാജന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ.പി ഡി.ജി.പിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം നിയമ നടപടികള്‍ക്ക് തുടക്കമിട്ടത്. ശോഭ സുരേന്ദ്രന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മൂവരും അപവാദ പ്രചരണം നടത്തിയെന്നും ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it