ലഖ്നൗ: അംബേദ്കര്‍ മനുസ്മൃതി കത്തിച്ചുവെന്ന പരാമര്‍ശം നടത്തിയ നടന് അമിതാഭ് ബച്ചനെതിരെ പൊലീസ് കേകേസെടുത്തു. കോന്‍ ബനേഗ ക്രോര്‍പതിയില്‍ നടത്തിയ പരാമര്‍ശമാണ് ബച്ചനെതിരായ കേസിന്റെ അടിസ്ഥാനം. അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചുവെന്ന പരാമര്‍ശം ഹിന്ദു വിരുദ്ധവും തെറ്റായതുമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അമിതാഭ് ബച്ചന്റേത് ഇടത് അജണ്ടയെന്ന പരാതിയിലാണ് ലഖ്നൗ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.