ന്യൂഡല്‍ഹി: സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി (30) കോവിഡ് ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ആശിഷ് ഗുഡ്ഗാവിലെ മേദാന്ത ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 5.30 മണിയോടെയാണ് മരണം. ആശിഷ് ന്യൂസ് 18ലും ടൈംസ് ഓഫ് ഇന്ത്യയിലും ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. മാതാവ് : ഇന്ദ്രാണി മസുംദാര്‍.