ദോഹ: കാസര്‍കോട് ഖത്തര്‍ മുസ്ലിം ജമാഅത്തിന്റെ ആരംഭ കാലഘട്ടം മുതല്‍ ജമാഅത്തിനെ മുന്‍നിരയില്‍ നിന്ന് നയിക്കുകയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയിട്ടും ജമാത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പി.എ. മഹമൂദിനെ ജമാഅത്തിന്റെ 48-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആദരിച്ചു. മുഹമ്മദ് അലി പൂരണം ഷാള്‍ അണിയിച്ചു. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കിം ഉപഹാരം നല്കി. യൂസഫ് ഹൈദര്‍, അബ്ബാസ് ടി.എ. ഹാരിസ് പി.എസ്., റഫീഖ് കുന്നില്‍, ഫൈസല്‍ മൊയ്തീന്, ഫൈസല്‍ ഫില്ലി, ഷെഫീഖ് ചെങ്കള, സാനിഫ് പൈക്ക, ഇഖ്ബാല്‍ ആനബാഗില്‍, ബഷീര്‍ ചെര്‍ക്കള, ഹാരിസ് എരിയാല്‍, ജാഫര്‍ പള്ളം, സാക്കിര്‍ കാപ്പി, അലി ചേരൂര്‍, ഹാരിസ് ചൂരി, മഹമൂദ് മാര, മഹ്റൂഫ് സി.എച്ച്., മഷാല്‍ മഹമ്മൂദ് സംസാരിച്ചു. ആദം കുഞ്ഞി സ്വാഗതവും ബഷീര്‍ സ്രാങ്ക് നന്ദിയും പറഞ്ഞു.