ദുബായ്: ഏറെ മുറവിളികള്‍ക്ക് ശേഷം ജില്ലാ ആസ്ഥാനത്ത്അനുവദിച്ച പാസ്പോര്‍ട്ട് സേവാകേന്ദ്രം നാമമാത്രമാണെന്നും മറ്റു സേവാ കേന്ദ്രങ്ങളെ പോലെ പൂര്‍ണ്ണസജ്ജമാക്കണമെന്നും ദുബായ് കെ.എം.സി.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ വടക്കന്‍ മേഖലകളിലെ അപേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ പകര്‍ന്ന് തുടക്കം കുറിച്ച ജില്ല ആസ്ഥാനത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം വര്‍ഷങ്ങള്‍ കഴിഞ്ഞും വേണ്ടത്ര സൗകര്യങ്ങളും സംവിധാനങ്ങളുമില്ലാതെ പരിമിതികളാല്‍ ബുദ്ധിമുട്ടുകയാണെന്നും അപ്പോയ്ന്റമെന്റ് സ്ലോട്ടുകള്‍ ലഭ്യമാവാന്‍ ദീര്‍ഘനാളുകള്‍ കാത്തിരിക്കേണ്ട അവസ്ഥയായതിനാല്‍ ഭൂരിഭാഗം പേരും ഇപ്പോഴും ജില്ലക്ക് പുറത്തുള്ള പയ്യന്നൂരിനെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയിലാണെന്നും യോഗം കുറ്റപ്പെടുത്തി. തല്‍ക്കാല്‍ അപേക്ഷകള്‍ കാസര്‍കോട് കേന്ദ്രത്തില്‍ ലഭ്യമല്ല. പോസ്റ്റ് ഓഫീസിന്റെ താല്കാലിക കെട്ടിടത്തില്‍ നിന്നും മാറ്റി സ്വന്തമായി ഓഫീസ് സംവിധാനിച്ച് പൂര്‍ണ്ണസജ്ജമായ രീതിയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കെ.എം.സി.സി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖേന കേന്ദ്ര സര്‍ക്കാറിന് നിവേദനം സമര്‍പ്പിക്കും. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, സുനീര്‍ തൃക്കരിപ്പൂര്‍, സുബൈര്‍ അബ്ദുല്ല, പി.ഡി നൂറുദ്ദീന്‍, സുബൈര്കുബനൂര്, റഫീഖ് എ.സി, മൊയ്തീന് അബ്ബ, ആസിഫ് ഹൊസങ്കടി, സി.എച്ച് നുറുദ്ദീന്, ഫൈസല്‍ മുഹ്സിന് പങ്കെടുത്തു. ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.