ലോകകപ്പില്‍ തലോടി; ഇന്ത്യന്‍ ടീമിനൊപ്പം ആഘോഷം, ഡോ. ഷാജിറിന് ഇത് ആഹ്ലാദ നിമിഷം

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ മിന്നും ജയം നേടി കപ്പ് സ്വന്തമാക്കിയ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാവാനും പിന്നീട് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ലോകകപ്പില്‍ സ്പര്‍ശിക്കാനും കഴിഞ്ഞതിന്റെ അതിരറ്റ ആഹ്ലാദത്തിലാണ് കാസര്‍കോട് ചൗക്കി സ്വദേശിയും ദുബായിലെ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഡയറക്ടറുമായ ഡോ. ഷാജിര്‍ ഗഫാര്‍.ബാര്‍ബഡോസില്‍ ശനിയാഴ്ച രാത്രി നടന്ന ടി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അടക്കമുള്ളവര്‍ക്കൊപ്പമാണ് ഡോ. ഷാജിര്‍ ഗഫാര്‍ മത്സരം കണ്ടത്. ഇന്ത്യന്‍ ടീം കിരീടം ചൂടിയതിന് […]

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ മിന്നും ജയം നേടി കപ്പ് സ്വന്തമാക്കിയ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാവാനും പിന്നീട് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ലോകകപ്പില്‍ സ്പര്‍ശിക്കാനും കഴിഞ്ഞതിന്റെ അതിരറ്റ ആഹ്ലാദത്തിലാണ് കാസര്‍കോട് ചൗക്കി സ്വദേശിയും ദുബായിലെ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഡയറക്ടറുമായ ഡോ. ഷാജിര്‍ ഗഫാര്‍.
ബാര്‍ബഡോസില്‍ ശനിയാഴ്ച രാത്രി നടന്ന ടി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അടക്കമുള്ളവര്‍ക്കൊപ്പമാണ് ഡോ. ഷാജിര്‍ ഗഫാര്‍ മത്സരം കണ്ടത്. ഇന്ത്യന്‍ ടീം കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ളവര്‍ക്കൊപ്പം ചേരാനും ലോകകപ്പില്‍ മുത്തം വെക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നതായി ഡോ. ഷാജിര്‍ ഉത്തരദേശത്തോട് പറഞ്ഞു. ജയ് ഷാ, ഇന്ത്യന്‍ ടീം കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.
ബട്ക്കല്‍ എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പളും കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രൊഫസറുമായ കെ.കെ അബ്ദുല്‍ ഗഫാറിന്റെ മകനാണ് ഡോ. ഷാജിര്‍. അബ്ദുല്‍ ഗഫാറിന്റെ ആത്മകഥയായ 'ഞാന്‍ സാക്ഷി' എന്ന പുസ്തകം, ഇന്ത്യക്ക് വേണ്ടി ടി20 ലോകകപ്പ് ആദ്യമായി മാറോടണച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന എം.എസ് ധോണിയെ കാസര്‍കോട്ട് കൊണ്ടുവന്നാണ് പ്രകാശനം നിര്‍വഹിപ്പിച്ചത്.

Related Articles
Next Story
Share it