ദുബായ്: യു.എ.ഇയിലുള്ള നീലേശ്വരക്കാരുടെ കൂട്ടയ്മയായ യു.എ.ഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റിക്ക് 2024- #ൃ25 പ്രവര്‍ത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്മാന് റുമൈലയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്.
ഭാരവാഹികള്‍: കെ. മുത്തലിബ് (പ്രസി.), ഇക്ബാല്‍ പി.വി (വൈ.പ്രസി.), ശിഹാബ് ആലിക്കാട് (ജന.സെക്ര.), ഉവൈസ് തായലകണ്ടി (സെക്ര.), ഇസ്ഹാക്ക് പി. (ട്രഷ.). സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി നീലേശ്വരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് പുതുതായി തിരഞ്ഞെടുത്ത പ്രസിഡണ്ട് മുത്തലിബ് പറഞ്ഞു. അകാലത്തില്‍ മരണപ്പെട്ട സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും തൈക്കടപ്പുറം സ്വദേശിയുമായ ടി.കെ അബുസാലി മാസ്റ്റര്‍, ജോര്‍ജിയയില്‍ മരണപ്പെട്ട ശമ്മാസ്, വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ എന്നിവരുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തി. ശംസുദ്ദീന്‍ പറമ്പത്ത്, അഷ്റഫ് പറമ്പത്ത്, കമറുദ്ദീന് പി. പള്ളിവളപ്പില്‍, അസീസ് എം.വി, ഹാരിസ് കമ്മാടം സംസാരിച്ചു. ഇ.കെ റഹ്മാന് സ്വാഗതവും ട്രഷറര്‍ ഇസ്ഹാഖ് നന്ദിയും പറഞ്ഞു.