കാസര്‍കോട്: ഇന്ത്യയുടെ സമ്പദ്ഘടനയില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകമാണെന്നും പ്രവാസി കൂട്ടായ്മകള്‍ നാടിന്റെ സമ്പത്താണെന്നും കെസഫിന്റെ പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ഉദുമ രഞ്ജീസ് ഓഡിറ്റോറിയത്തില്‍ നടന്ന കെസഫ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസഫ് ചെയര്മാന് നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്മാന്മാരായ യഹ്യ തളങ്കര, അഡ്വ. ബേവിഞ്ച അബ്ദുല്ല എന്നിവരും ബാലകൃഷ്ണന് തച്ചങ്ങാട്, അമീര്‍ കല്ലട്ര, എ.വി ബാലകൃഷ്ണന്, കെസഫ് ട്രഷറര്‍ എം.സി ഹനീഫയും സംസാരിച്ചു. സെക്രട്ടറി ജനറല്‍ മുരളീധരന് നമ്പ്യാര്‍ സ്വാഗതവും സുബൈര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.