അബൂദാബി: അബൂദാബി-കാസര്‍കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച കലാകായിക മാമാങ്കം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കമനീയം കാസര്‍കോട് എന്ന പേരില്‍ ഹുദൈരിയാത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, പായസം, കേക്ക്, സര്‍ബത്ത് മത്സരങ്ങള്‍, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, കൈമുട്ടിപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, ഫാഷന്‍ ഷോ ഉള്‍പ്പെടെ നിരവധി കലാമത്സരങ്ങളും അരങ്ങേറി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ ആളുകള്‍ പങ്കെടുത്തു. ജില്ലയിലെ 12 ടീമുകള്‍ മാറ്റുരച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ കെ.എം.സി.സി പൈവളിഗെ സ്ട്രൈക്കേഴ്സ് ഒന്നാം സ്ഥാനവും ഉദുമ സ്ട്രൈക്കേഴ്സ് രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്ത് കെ.എം.സി.സി മൂന്നാം സ്ഥാനവും നേടി. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി അധ്യക്ഷത വഹിച്ചു. അബൂദാബി കെ.എം.സി.സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കുറ്റിക്കോല്‍ മുഖ്യാതിഥിയായിരുന്നു. ശരീഫ് കോളിയാട്, യൂസഫ് മാട്ടൂല്‍, ഷാനവാസ് പുളിക്കല്‍, അനീസ് മാങ്ങാട്, ഉമ്പു ഹാജി പെര്‍ള, ടി.കെ അബ്ദുസലാം, ഇ.ടി.എം സുനീര്‍, വി.പി.കെ അബ്ദുല്ല ബാസിത് കായക്കണ്ടി, ഹസീബ് അതിഞ്ഞാല്‍, ആസിഫ് മേല്‍പ്പറമ്പ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹനീഫ മാങ്ങാട് സ്വാഗതവും ബദറുദ്ദീന്‍ ബെല്ത്ത നന്ദിയും പറഞ്ഞു.