ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ടും യു.എ.ഇ കെ.എം. സി.സി കേന്ദ്ര കമ്മിറ്റി ട്രഷററുമായ നിസാര്‍ തളങ്കരയെ കേരള സംസ്ഥാന മലയാളം മിഷന് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. കേരള സംസ്ഥാന മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കടയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മലയാളം മിഷന് ഷാര്‍ജ ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു. ശ്രീകുമാരി ആന്റണിയാണ് പ്രസിഡണ്ട്. മറ്റു ഭാരവാഹികള്‍: വേണു അടൂര്‍(വൈ.പ്രസി.), രാജേഷ് നിട്ടൂര്‍(സെക്ര.), അജിത് കുമാര്‍ എ.വി (ജോ.സെക്ര.), അനില്‍ അമ്പാട്ട് (കണ്.), സുബീര്‍ (ജോ.കണ്.).