ദോഹ: രക്തദാനമെന്ന മഹാദാനത്തിന്റെ മാഹാത്മ്യം ബോധ്യപ്പെടുത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്പറേഷന് ബ്ലഡ് ബാങ്കുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് നടത്തി.
കെ.എം.സി.സി ജില്ലാ കമ്മിറ്റിക്കുള്ള ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററിന്റെ പ്രശംസ പത്രം ബ്ലഡ് ഡോനെഷന്‍ സെന്റര്‍ പ്രതിനിധി അബ്ദുല്‍ ഖാദര്‍ വിതരണം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ലുക്മാന് തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു. എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന് എരിയാല്‍, സിദ്ദിഖ് മണിയംപാറ, നാസര്‍ കൈതക്കാട്, അലി ചേരൂര്‍, സഗീര്‍ ഇരിയ, ഷാനിഫ് പൈക, മുഹമ്മദ് ബായാര്‍, സാദിഖ് കെ സി, അഷ്റഫ് ആവിയില്‍, മണ്ഡലം നേതാക്കളായ നാസര്‍ ഗ്രീന്‍ ലാന്‍ഡ്, ഫൈസല്‍, ഹാരിസ് ഏരിയാല്‍, ശാക്കിര്‍ കാപ്പി, മാക് അടൂര്‍, റഫീഖ് മാങ്ങാട്, സലാം ഹബീബി, അഷ്റഫ് എംവി, ആബിദ് ഉദിനൂര്‍, അബി മര്‍ശാദ് ക്യാമ്പിന് നേതൃത്വം നല്കി.