ദുബായ്: ദുബായ് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി അബു ഹൈല്‍ കെ.എം.സി.സി ആസ്ഥാനത്ത് മുഹിബ്ബേ റസൂല്‍ മിലാദ് നബി പരിപാടി സംഘടിപ്പിച്ചു. ഖുര്‍ത്വുബ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ മുഖ്യപങ്കുവഹിച്ച പ്രവാസി സമൂഹം, ഉത്തരേന്ത്യയിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന പിന്നോക്ക സമൂഹങ്ങളെ കൂടി ചേര്‍ത്തുപിടിക്കാനും ശാക്തീകരിക്കാനും മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.ജി. എ റഹ്മാന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റാഷിദ് പടന്ന സ്വാഗതം പറഞ്ഞു. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍, അഫ്സല് മെട്ടമ്മല്‍, ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്, സഹഭാരവാഹികളായ റഫീഖ് പി.പി, സലാം തട്ടാനിച്ചേരി, റഫീഖ് എ.സി, പി.ഡി നൂറുദ്ദീന്‍, സുബൈര്‍ അബ്ദുല്ല സംബന്ധിച്ചു. അബ്ദുല്‍ സലാം പി.പി നന്ദി പറഞ്ഞു.