കാഞ്ഞങ്ങാട്: വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേലാശ്വരത്തെ ജാനകി(80)യാണ് മരിച്ചത്. ഇടുക്കി സ്വദേശിനിയാണ്. ഇന്നലെ രാവിലെ 11.30ന് വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു. മഡിയന്‍ പുഴയില്‍ കോടാട്ട് പാലത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: പരേതനായ കെ.എ ഗോപാലന്. മക്കള്‍: കെ.ജി തുളസി, കെ.ജി സജീവന് (നിര്‍മാണ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം), കെ.ജി സലില, കെ.ജി ബിന്ദു, പരേതനായ കെ.ജി രാജേഷ്. മരുമക്കള്‍: രാമചന്ദ്രന് (പൊന്മുടി), സി.ആര് ബിന്ദു (കട്ടപ്പന), ഷിബു (രാജാക്കാട്), ടി.കെ ബൈജു (ആനച്ചാല്‍).