ബംബ്രാണ: ഡിജിറ്റല്‍ സര്‍വെയുടെ മഞ്ചേശ്വരം താലൂക്കിലെ പ്രഥമ പൈലറ്റ് സര്‍വെകളില്‍ ബംബ്രാണ-ആരിക്കാടി ഗ്രൂപ്പ് വില്ലേജുകളില്‍ നൂറ് കണക്കിന് പരാതികളാണ് കലക്ടറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സിറ്റിംഗിന് മുന്നില്‍ എത്തിയത്. പരാതികള്‍ പരിശോധിച്ച് പരിഹാരം ഉണ്ടാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഷ്റഫ് കര്‍ള ജില്ല കലക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റിംഗ് നടത്തിയത്. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് ബി.എ റഹ്മാന് അധ്യക്ഷത വഹിച്ചു. ജനപത്രിനിധികളായ എം.സബൂറ, യുസുഫ് ഉളുവാര്‍, കെ. മോഹന, പൊതുപ്രവര്‍ത്തകരായ എ.കെ ആരിഫ്, കെ.വി യൂസുഫ്, എ. അബ്ദുല്ല ബന്നങ്കുളം സംബന്ധിച്ചു. അസി. ഡയറക്ടര്‍ കെ. ബാലകൃഷ്ണന്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.പി. ഗംഗാധരന്, ഹെഡ് സര്‍വെയര്‍മാരായ ഉണ്ണി പിള്ള, പ്രസീത എന്നിവര്‍ നേതൃത്വം നല്കി.