കാസർകോട്: തെരുവത്ത് സ്വദേശിയും ചെങ്കള ഹൗസിങ്ങ് കോളനി മീത്തൽ ഹൗസിലെ മീത്തൽ മുഹമ്മദലി (72) അന്തരിച്ചു.നേരത്തെ പി ഡബ്ല്യു ഡി കരാറുകാരനായിരുന്നു.പരേതരായ എം.സി മാഹിൻ ഹാജി – മറിയമ്മ ദമ്പതികളുടെ മകനാണ്.
ദീർഘകാലം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റായും മെർക്കന്റൈൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ ചെങ്കള.
മക്കൾ: നിഷാദ് (വ്യാപാരി കുർദ്ദിസ്ഥാൻ ഇറാക്ക്), നിജാസ് ( ഷി ആൻഡ് ഷി) നാസ്മിൻ (ബിസിനസ്), നസ്നിൻ.
മരുമക്കൾ: സജി, സഹദി, അൽമാസ്, പരേതനായ ഹാരിസ് സുപ്രീം. സഹോദരങ്ങൾ: ബദറുദ്ദീൻ ഷീ (വ്യാപാരി പഴയ ബസ് സ്റ്റാൻ്റ് ), ഷംസുദ്ദീൻ (കസബ് ഒമാൻ), നാസർ (സൗദി), റുഖിയ, ഖദീജ, മൈമൂന, ഹാജറ, പരേതനായ മജീദ്.
ഖബറടക്കം ഞായറാഴ്ച്ച ഉച്ചയ്ക്ക് തളങ്കര ജുമാ മസ്ജിദ് അങ്കണത്തിൽ.