കുമ്പള: എട്ടുദിവസം മുമ്പ് കാണാതായ കൂലി തൊഴിലാളിയെ നിര്‍മ്മാണത്തിലിരിക്കുന്ന അയല്‍വാസിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. കളത്തൂര്‍ കുണ്ടങ്കാറടുക്കയിലെ രാജഗോപാലനെ(50)യാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. എട്ട് ദിവസം മുമ്പാണ് രാജഗോപാലനെ കാണാതായത്. ബന്ധുകള്‍ പല സ്ഥലത്ത് അന്വേഷിച്ചെങ്കിലും കണ്ടത്താന്‍ കഴിഞ്ഞില്ല. വീടിന് സമീപത്ത് ദുര്‍ഗന്ധം പരന്നതോടെ വീട്ടില്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഭാര്യ: ബേബി, മക്കള്‍: മുരളി, സന്ദീപ്.