കുമ്പള: ഡീസല്‍ മറിച്ച് വിറ്റതിന് തമിഴ്നാട് സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലം സ്വദേശി ശിവകുമാറിനെ(30)നെയാണ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.പി. വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവറാണ് ശിവകുമാര്‍. ലോറി ഉടമ 275 ലീറ്റര്‍ ഡീസല്‍ നിറയ്ക്കാന്‍ പണം നല്‍കിയിരുന്നു.
ലോറിക്ക് 275 ഡീസല്‍ അടിക്കേണ്ടതിന് പകരം 255 ലിറ്റര്‍ അടിച്ചതിന് ശേഷം 20 ലിറ്റര്‍ കന്നാസില്‍ നിറച്ച് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുന്നതിനിടെയാണ് ശിവകുമാറിനെ പൊലീസ് പിടികൂടിയത്.