നെല്ലിക്കട്ട: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പൈക്ക സ്വദേശി മരിച്ചു. പൈക്ക കുഞ്ഞിപ്പാറയിലെ സിറാജ് (52) ആണ് മരിച്ചത്.
മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ദുബായിലെ റാഷിജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സിറാജ് ഇന്നലെയാണ് മരണപ്പെട്ടത്. പരേതനായ കുഞ്ഞിപ്പാറയിലെ മുഹമ്മദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്.
ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് സജാദ്, അഹമ്മദ് ഷെബീല്‍ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഹസൈനാര്‍ ഹാജി, അബ്ദുല്ല ഖാന് പൈക്ക (കോണ്‍ഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി), ബഷീര്‍ കുഞ്ഞിപ്പാറ, ദൈനാബി, ഫാത്തിമ, റുഖിയ, ജമീല, ഖദീജ, ഷാഹിദ, പരേതരായ അബ്ദുല്‍ഖാദര്‍, ഇബ്രാഹിം, കെ.പി ഹംസ.