കുമ്പള: ഭാര്യ കുടുംബ വീട്ടില്‍ പോയ സമയത്ത് പെയിന്റിംഗ് തൊഴിലാളിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നായിക്കാപ്പ് അനന്തപുരത്ത് വാടക വീട്ടില്‍ താമസിക്കുന്ന നവീനാക്ഷ(38)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഭാര്യ കുടുംബ വീട്ടില്‍ പോയതായിരുന്നു. ഇന്നലെ രാവിലെ പത്തുമണിയോടെ അയല്‍വാസികളാണ് നവീനാക്ഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സുസ്മിത. മക്കള്‍: ധനുഷ്, ദിയാന്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.