കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 2022-23 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എ-ഡിവിഷന് മത്സരങ്ങളുടെ ഉദ്ഘാടനം മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡണ്ട് മുഹമ്മദ് ജാനിഷ് നിര്‍വ്വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ടി.എച്ച് . മുഹമ്മദ് നൗഫല്‍, ടൂര്‍ണമെന്റ് കമ്മിറ്റി അംഗം അലി അറ്റ്ലസ്, കെ.സി.എ ക്യൂറേറ്റര്‍ ലത്തീഫ് പെര്‍വാഡ് സംബന്ധിച്ചു. ഉദ്ഘാടന മത്സരത്തില്‍ ആസ്ക് ആലംമ്പാടി അറ്റ്ലസ് ആലംമ്പാടിയെ നേരിട്ടു.