സ്വകാര്യ ഡീംഡ് സര്‍വ്വകലാശാലയാകാനൊരുങ്ങി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്
പെരിയ: കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാനോ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആസ്ട്രോഫിസിക്‌സ്, റോബോട്ടിക്‌സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം കുണിയ എന്‍ട്രന്‍സ് അക്കാദമി, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, നിയമ കലാലയം, നഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ് എന്നിവ ആരംഭിക്കും. സ്വകാര്യ ഡീംഡ് സര്‍വകലാശാലക്കുള്ള വിശദ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന് അനുമതി തേടിയിരിക്കുകയാണെന്നും അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് അക്കാദമിക് അഡൈ്വസര്‍ പ്രൊഫ. […]

പെരിയ: കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാനോ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആസ്ട്രോഫിസിക്‌സ്, റോബോട്ടിക്‌സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം കുണിയ എന്‍ട്രന്‍സ് അക്കാദമി, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, നിയമ കലാലയം, നഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ് എന്നിവ ആരംഭിക്കും. സ്വകാര്യ ഡീംഡ് സര്‍വകലാശാലക്കുള്ള വിശദ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന് അനുമതി തേടിയിരിക്കുകയാണെന്നും അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് അക്കാദമിക് അഡൈ്വസര്‍ പ്രൊഫ. സുധീര്‍ ഗവാനി പറഞ്ഞു.
400 കിടക്കകളുള്ള ആസ്പത്രിയുള്‍ക്കൊള്ളുന്ന മെഡിസിറ്റി, അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറിയും ഗവേഷണകേന്ദ്രവും, സ്‌പോര്‍ട്സ് സിറ്റി തുടങ്ങിയവ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും. ജില്ലയിലെ ഏറ്റവും വലിയ ഓഡിറ്റോറിയം, ഒളിമ്പിക് നിലവാരത്തിലുള്ള പൂള്‍ എന്നിവയും സ്ഥാപിക്കും. നിലവില്‍ കുണിയ ഐ.എ.എസ്. അക്കാദമിയില്‍ സൗജന്യമായി പഠന-താമസ സൗകര്യമൊരുക്കുന്നുണ്ട്. 14 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ അക്കാദമിയിലുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള അധ്യാപകരാണ് ക്ലാസെടുക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഏഴ് കോഴ്സുകളാണ് നിലവിലുള്ളത്.
വിദേശ സര്‍വകലാശാലകളുടെ ഓഫ് കാമ്പസെന്ന നിലയില്‍ പുതിയ കോഴ്സുകള്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. കുണിയ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 150 ഏക്കറിലാണ് പഠന കാമ്പസുകള്‍ പൂര്‍ത്തിയായി വരുന്നത്.
പത്രസമ്മേളനത്തില്‍ ട്രസ്റ്റിമാരായ അഹ്മദ് സാഹില്‍ ഇബ്രാഹിം, ഷംഷാദ് അഹ്മദ്, അബ്ദുല്‍ നസീര്‍ പട്ടുവത്തില്‍, ടി.എ.നിസാര്‍, ലണ്ടനില്‍നിന്നുള്ള മൈക്ക് എം.സി. ഡെര്‍മോട്ട്, വില്യം ലിഷ്മാന്‍, കെ.വി.യഹ്യ, കെ.അബ്ദുള്ള ഫായിസ്, അനസ് എന്നിവര്‍ പങ്കെടുത്തു.