ലഖ്നൗ: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന് കോടതിയുടെ തിരിച്ചടി. ദേശീയ സുരക്ഷാ നിയമത്തിന്റെ മറപിടിച്ച് അകത്തിട്ട മുസ്ലിം യുവാവിനെ വിട്ടയക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഈ വര്‍ഷം ജൂണില്‍ ജൗന്‍പൂരിലെ ശാന്തി ടൗണ്‍ പ്രദേശത്തെ് നിന്ന് അറസ്റ്റ് ചെയ്ത സിദ്ധീഖിക്കെതിരായ നടപടി തീര്‍ത്തും അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാനത്തിന് അസാധാരണമായ അധികാരം നല്കുന്ന നിയമം ‘അതീവ ശ്രദ്ധയോടെ’ വേണം നടപ്പാക്കാനെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവ, ജസ്റ്റിസ് പ്രിന്റിങ്കര് ദിവാക്കര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹേബിയസ് കോര്‍പ്പസ് പരിഗണിച്ചത്.
ഗ്രാമത്തില്‍ ദലിതരും മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കലാപ കുറ്റം ചുമത്തി കേസെടുത്ത സിദ്ദീഖിനെതിരെ പിന്നീട് ജില്ലാ ഭരണകൂടം എന്‍ എസ് എയും കൂടി ചുമത്തുകയായിരുന്നു.
Quashing Detention Order, Allahabad HC Asks Govt to Exercise NSA With ‘Extreme Care’