തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30491 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 728 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥികരിച്ചത്. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, വയനാട് 517 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2042 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4538, തിരുവനന്തപുരം 3699, എറണാകുളം 3243, കൊല്ലം 2620, പാലക്കാട് 1260, ആലപ്പുഴ 2423, തൃശൂര്‍ 2217, കോഴിക്കോട് 2121, കോട്ടയം 1730, കണ്ണൂര്‍ 1330, പത്തനംതിട്ട 956, ഇടുക്കി 798, കാസര്‍കോട് 716, വയനാട് 505 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 13, കൊല്ലം 11, പാലക്കാട്, കാസര്‍കോട് 10 വീതം, തിരുവനന്തപുരം 9, പത്തനംതിട്ട 8, തൃശൂര്‍, വയനാട് 6 വീതം, കോഴിക്കോട് 4, ഇടുക്കി 3, ആലപ്പുഴ 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 5512, കൊല്ലം 2017, പത്തനംതിട്ട 1623, ആലപ്പുഴ 2214, കോട്ടയം 2502, ഇടുക്കി 1672, എറണാകുളം 4418, തൃശൂര്‍ 7332, പാലക്കാട് 4701, മലപ്പുറം 5729, കോഴിക്കോട് 3823, വയനാട് 823, കണ്ണൂര്‍ 1255, കാസര്‍കോട് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,17,850 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,38,887 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 742 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 21.09 ശതമാനം. നിലവില്‍ 9188 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 121 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
65672 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 56013 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.