മംഗളൂരു: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി ആത്മഹത്യ ചെയ്തു. മംഗളൂരു കപ്രിഗുഡ്ഡെയിലെ ഷിഫാലി (22)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഷിഫാലിയെ താമസസ്ഥലത്ത് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷിഫാലി ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഈ യുവാവ് ബന്ധം അവസാനിപ്പിച്ചതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.