കുമ്പള: വില്‍പ്പന സംഘത്തിന് കൈമാറാനായി കൊണ്ടു വന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ സാദിഖ് (24) ആണ് അറസ്റ്റിലായത്. കോയിപ്പാടി കടപ്പുറത്ത് വെച്ച് മയക്കുമരുന്ന് കൈമാറാന്‍ എത്തിയപ്പോഴാണ് കുമ്പള എസ്.ഐ വി.കെ. അനീഷിന്റെ നേതൃത്ത്വത്തില്‍ പൊലീസ് പിടികൂടിയത്.