മംഗളൂരു: കോടതിയുടെ സമന്‍സ് ലഭിച്ച യുവതി പൊലീസ് സ്റ്റേഷന് കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ ചിക്കമംഗളൂരു ജില്ലയിലെ മുദിഗെരെ പട്ടണത്തിലുള്ള പൊലീസ് സ്റ്റേഷന് കെട്ടിടത്തില്‍ നിന്ന് ശില്‍പ്പ എന്ന യുവതിയാണ് ചാടാന്‍ ശ്രമിച്ചത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് യുവതിയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചത്. ശില്‍പ്പയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
2022-ല്‍ മുദിഗെരെ പൊലീസ് സ്റ്റേഷനില്‍ സഹോദരിയുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഹലെ മുഡിഗെരെ ഗ്രാമവാസിയായ ശില്പയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. കേസ് കോടതിയിലെത്തിയെങ്കിലും ശില്‍പ്പ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് കോടതി ശില്‍പ്പക്ക് സമന്‍സ് അയച്ചത്. സമന്‍സുമായി പൊലീസ് സ്റ്റേഷനിലെത്തിയ ശില്‍പ്പ സ്റ്റേഷന് മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് വിളിച്ചുപറയുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ ശ്രദ്ധ തിരിച്ചുവിടുകയും താഴെ ഇറക്കുകയുമായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.