റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന്‍ മരിച്ചു

നീര്‍ച്ചാല്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന്‍ മരിച്ചു. പയോട്ട കടമ്പട്ടയിലെ ചിത്താരി മുഹമ്മദ്(80) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 മണിയോടെ ദേവര്‍ക്കരയിലാണ് അപകടം നടന്നത്. മുഹമ്മദ് മാന്യയിലെ മകന്റെ വീട്ടില്‍ പോകുന്നതിന് വേണ്ടി കല്ലക്കട്ടയില്‍ നിന്ന് ബസ് കയറി ദേവര്‍ക്കരയില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അതേ പിക്കപ്പ് വാനില്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. […]

നീര്‍ച്ചാല്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന്‍ മരിച്ചു. പയോട്ട കടമ്പട്ടയിലെ ചിത്താരി മുഹമ്മദ്(80) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 മണിയോടെ ദേവര്‍ക്കരയിലാണ് അപകടം നടന്നത്. മുഹമ്മദ് മാന്യയിലെ മകന്റെ വീട്ടില്‍ പോകുന്നതിന് വേണ്ടി കല്ലക്കട്ടയില്‍ നിന്ന് ബസ് കയറി ദേവര്‍ക്കരയില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അതേ പിക്കപ്പ് വാനില്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. അഞ്ച് വര്‍ഷക്കാലം മാന്യയില്‍ വ്യാപാരിയായിരുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി പയോട്ട മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: മറിയുമ്മ. മക്കള്‍: ഹമീദ്, അബ്ദുല്ല, ഷാഫി, അബ്ദുറഹ്മാന്‍ സഖാഫി, ഇര്‍ഷാദ്, ജമീല, ബീഫാത്തിമ, സുബൈദ. മരുമക്കള്‍: സക്കീന, സൗജാന, സുഹ്റ, സക്കീന, ഹസീന, സൈനുദ്ദീന്‍, അബ്ദുല്ല, മുനീര്‍. സൈനബ ഏക സഹോദരിയാണ്.

Related Articles
Next Story
Share it