തളങ്കര പടിഞ്ഞാര്‍-പള്ളം തീരദേശ റോഡ് ഉടന്‍ പൂര്‍ത്തിയാവുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍

കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ 2016 -17 വര്‍ഷ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച തളങ്കര പടിഞ്ഞാര്‍-പള്ളം തീരദേശ റോഡ് പ്രവൃത്തി ചില കടമ്പകള്‍ കടന്നാല്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഏതാനും മീറ്ററുകള്‍ സ്ഥലം കിട്ടിയാല്‍ പടിഞ്ഞാറുമായി പള്ളം റോഡ് ബന്ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഈ ഭാഗത്ത് നിറയെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കണ്ടല്‍ക്കാടുകള്‍ വളരുന്നത് കാരണം പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. നഗരസഭയുടെ അധീനതയിലുള്ള തായലങ്ങാടി പാര്‍ക്കിനരികില്‍ കൂടി സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം […]

കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ 2016 -17 വര്‍ഷ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച തളങ്കര പടിഞ്ഞാര്‍-പള്ളം തീരദേശ റോഡ് പ്രവൃത്തി ചില കടമ്പകള്‍ കടന്നാല്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഏതാനും മീറ്ററുകള്‍ സ്ഥലം കിട്ടിയാല്‍ പടിഞ്ഞാറുമായി പള്ളം റോഡ് ബന്ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഈ ഭാഗത്ത് നിറയെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കണ്ടല്‍ക്കാടുകള്‍ വളരുന്നത് കാരണം പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. നഗരസഭയുടെ അധീനതയിലുള്ള തായലങ്ങാടി പാര്‍ക്കിനരികില്‍ കൂടി സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അറിയിച്ചു. ഇവിടെ നിന്നും ഏതാനും മീറ്ററുകള്‍ സ്ഥലം കൂടി ലഭിച്ചാല്‍ റോഡ് പള്ളം റോഡുമായി ബന്ധപ്പെടുത്താന്‍ സാധിക്കും. തളങ്കര പടിഞ്ഞാറില്‍ നിന്നും പള്ളംവരെ പുഴയുടെയും കണ്ടല്‍ക്കാടിന്റെയും സൗന്ദര്യം ആസ്വദിച്ച് ഈ റോഡിലെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയും. ഭാവിയില്‍ പുഴയില്‍ കൂടി ബോട്ട് യാത്രകള്‍ സംഘടിപ്പിക്കാനും കഴിയും. പദ്ധതി ഉടന്‍ പൂര്‍ത്തീയാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Related Articles
Next Story
Share it