വിട്ള: സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. വിട്ള ബായാരു പെരുവോടി സ്വദേശി നാഗേഷ് ഭട്ട് (47) ആണ് മരിച്ചത്. പരിക്കേറ്റ വിനോദിനെയും അന്നുവിനെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരുവായി-ബേരിപദവ് റോഡില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. റോഡിലേക്ക് തലയിടിച്ച് വീണ നാഗേഷ് ഭട്ടിനെ ഉടന്‍ തന്നെ വിട്ള കമ്മ്യൂണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.