കാറില്‍ കടത്തിയ 5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിക്കൊണ്ടുവന്ന 5 കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് താലൂക്കിലെ പേരോല്‍ പാലായിയില്‍ ഇന്നലെ രാത്രി പത്തരയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിച്ചത്. കര്‍ണാടക മടിക്കേരി കരിക്കേ വില്ലേജില്‍ തോട്ടത്തിലെ കെ.പി. നിയാസ് (26), എം.എ. യൂനസ് (35)എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. സുധീറും സംഘവുമാണ് പരിശോധന നടത്തിയത്. കെ.എല്‍ 14 ക്യൂ 8505 നമ്പര്‍ […]

കാസര്‍കോട്: കാറില്‍ കടത്തിക്കൊണ്ടുവന്ന 5 കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് താലൂക്കിലെ പേരോല്‍ പാലായിയില്‍ ഇന്നലെ രാത്രി പത്തരയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിച്ചത്. കര്‍ണാടക മടിക്കേരി കരിക്കേ വില്ലേജില്‍ തോട്ടത്തിലെ കെ.പി. നിയാസ് (26), എം.എ. യൂനസ് (35)എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. സുധീറും സംഘവുമാണ് പരിശോധന നടത്തിയത്. കെ.എല്‍ 14 ക്യൂ 8505 നമ്പര്‍ സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് എ.ടി.എം കാര്‍ഡും പ്രതികളില്‍ നിന്ന് പിടികൂടി. തുടര്‍ നടപടികള്‍ നീലേശ്വരം എക്‌സൈസ് റൈയ്ഞ്ചിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വി. സുരേഷ്, സി.കെ. അഷ്‌റഫ്, സി.ഇ.ഒമാരായ പി. നിഷാദ്, മഞ്ചുനാഥന്‍. വി, അജീഷ്. സി, പ്രജിത്. കെ.ആര്‍, രാഹുല്‍. ടി എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it