വനസമ്പത്ത് സംരക്ഷിക്കാന്‍ ജനങ്ങളുടെ അഭിപ്രായം തേടും-മന്ത്രി എ.കെ. ശശീന്ദ്രന്‍

കുറ്റിക്കോല്‍: വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ വന സൗഹൃദസദസ് കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനസമ്പത്ത് സംരക്ഷിക്കാന്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു തുടങ്ങിയവര്‍ […]

കുറ്റിക്കോല്‍: വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ വന സൗഹൃദസദസ് കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനസമ്പത്ത് സംരക്ഷിക്കാന്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങളും ആശങ്കയും സദസില്‍ ചര്‍ച്ചക്ക് വിധേയമാക്കി.

Related Articles
Next Story
Share it